കേരളം

kerala

ETV Bharat / state

നായയെ ഓടുന്ന കാറിന് പിറകില്‍ കെട്ടി വലിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍ - dog dragged case

കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു പൊലീസിനെ ഏൽപ്പിച്ചു. ഇയാളുടെ ലൈസൻസ് റദ്ദാക്കും.

നായയെ കെട്ടി വലിച്ച സംഭവം  മോട്ടോർ വാഹന വകുപ്പ്  പറവൂർ  dog dragged case  police arrests driver
നായയെ കെട്ടി വലിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

By

Published : Dec 11, 2020, 10:49 PM IST

എറണാകുളം: നായയെ വാഹനത്തില്‍ കെട്ടി വലിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പറവൂർ ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു പൊലീസിനെ ഏൽപ്പിച്ചു. ഇയാളുടെ ലൈസൻസ് റദ്ദാക്കും. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. പറവൂറില്‍ കഴുത്തില്‍ കുരുക്കിട്ട് ഓടുന്ന വാഹനത്തില്‍ നായ കെട്ടി വലിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ABOUT THE AUTHOR

...view details