നായയെ ഓടുന്ന വണ്ടിയില്‍ കെട്ടിവലിച്ച് ക്രൂരത - Dog dragged
കാറിന് പിറകില്‍ നായയെ കെട്ടി വലിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്
![നായയെ ഓടുന്ന വണ്ടിയില്‍ കെട്ടിവലിച്ച് ക്രൂരത നായയെ ഓടുന്ന വണ്ടിയില്‍ കെട്ടിവലിച്ച് ക്രൂരത നായയെ ഓടുന്ന വണ്ടിയില്‍ കെട്ടിവലിച്ചു സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറല്‍ Dog dragged Dog dragged car road](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9848142-thumbnail-3x2-dog.jpg)
എറണാകുളം:പറവൂറില്‍ കഴുത്തില്‍ കുരുക്കിട്ട് ഓടുന്ന വാഹനത്തില്‍ നായ കെട്ടി വലിച്ച് ക്രൂരത. ടാക്‌സി കാറിന് പിറകില്‍ നായയെ കെട്ടി വലിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കാറിന് പിന്നാലെ വന്ന ബൈക്ക് യാത്രികനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന ഐപിസി 428, 429 സി വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരമാവധി അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. നായയെ പറവൂര്‍ ആശുപത്രിയില്‍ എത്തിച്ചു.