എറണാകുളം: ബലാത്സംഗം ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളിൽ ഡിഎന്‍എ പരിശോധനക്കായി രക്ത സാമ്പിൾ ശേഖരിക്കുന്നതിന് പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവ്. പതിനഞ്ചുകാരി ജന്മം നൽകിയ പെൺകുഞ്ഞിൻ്റെ പിതൃത്വം തെളിയിക്കാൻ രക്ത സാമ്പിൾ ശേഖരിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം.
ബലാത്സംഗകേസുകളിലെ ഡിഎന്‍എ പരിശോധന; രക്ത സാമ്പിളെടുക്കാന്‍ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി - ഡിഎന്‍എ
പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ഉത്തരവ്.
ബലാത്സംഗകേസുകളിലെ ഡിഎന്‍എ പരിശോധന; രക്തസാമ്പിളെടുക്കാന്‍ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി
ബലാത്സംഗ കേസുകളിൽ ആവശ്യം വന്നാൽ ഇരയുടെയും പ്രതിയുടെയും ഡിഎൻഎ പരിശോധന നടത്താം. ഡിഎൻഎ പരിശോധന ബലാത്സംഗ കേസിൽ തെളിവായും ഉപയോഗിക്കാം. പിതൃത്വം തെളിയിക്കാനുള്ള പരിശോധന ഫലം ബലാത്സംഗ കേസിൽ ഉപയോഗിക്കാവുന്ന തെളിവാണെന്നും കോടതി പറഞ്ഞു.
പതിനഞ്ചര വയസ് മാത്രമുള്ള പെൺകുട്ടിയുമായി സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ടാലും ബലാത്സംഗമായി കണക്കാക്കാം. അതിനാൽ, ഡിഎൻഎ പരിശോധനക്ക് പ്രാധാന്യമുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണം.