കേരളം

kerala

ETV Bharat / state

വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാതല ഓഫീസുകൾ കലക്ടറേറ്റിൽ - ജില്ലാതല ഓഫീസുകൾ

സംസ്ഥാനത്ത് ആദ്യമായാണ് വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാതല ഓഫീസുകൾ ഒരുമിച്ച് ഒരു ഓഫീസിൽ പ്രവർത്തിക്കുന്നത്.

വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാതല ഓഫീസുകൾ കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു
വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാതല ഓഫീസുകൾ കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു

By

Published : Jan 2, 2020, 8:23 PM IST

എറണാകുളം: വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാതല ഓഫീസുകൾ കലക്ടറേറ്റിൽ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാ വനിത ശിശുവികസന ഓഫീസ്, വനിത സംരക്ഷണ ഓഫീസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസ് എന്നിവയാണ് കലക്ടറേറ്റിലെ ഗ്രൗണ്ട് ഫ്ലോറിൽ ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

നിലവിൽ സംയോജിത ശിശു വികസന ഓഫീസ് കലക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാതല ഓഫീസുകൾ ഒരുമിച്ച് ഒരു ഓഫീസിൽ പ്രവർത്തിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും സേവനങ്ങളുമെല്ലാം സമഗ്രമായും എളുപ്പത്തിലും ആവശ്യക്കാരിലെത്തിക്കാൻ ഇതുവഴി സാധിക്കുമെന്ന് ഉദ്ഘാടന ശേഷം ജില്ലാ കലക്ടർ അറിയിച്ചു.

ABOUT THE AUTHOR

...view details