കേരളം

kerala

ETV Bharat / state

കോൺഗ്രസ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു - പ്രതിഷേധ കൂട്ടായ്മ

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ ചെയർപേഴ്സണിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തുക, നെടുങ്കണ്ടം കസ്റ്റഡി മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയാണ് ആവശ്യം

District Congress Committee

By

Published : Jul 5, 2019, 4:26 PM IST

Updated : Jul 5, 2019, 6:15 PM IST

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ ചെയർപേഴ്സണിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുക, നെടുങ്കണ്ടം കസ്റ്റഡി മരണത്തിനുത്തരവാദികളായ മുഴുവൻ പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കോൺഗ്രസ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊച്ചിയിൽ കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് പ്രഖാപിക്കുകയും, മറുഭാഗത്ത് ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇടതു മുന്നണി ഭരണത്തിൽ കീഴിൽ കേരളത്തിൽ നിലനിൽക്കുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ ദിവസം തന്നെ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന്റെ നേട്ടമാണ്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ സുഗതൻ എന്ന സംരംഭകൻ ആത്മഹത്യ ചെയ്തത് കേരളം മറന്നിട്ടില്ലന്നും തമ്പാനൂര്‍ രവി പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് ടി.ജെ.വിനോദിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ എംഎൽഎമാരായ പി.ടി.തോമസ്, അൻവർ സാദത്ത് തുടങ്ങിയവരും പങ്കെടുത്തു.

Last Updated : Jul 5, 2019, 6:15 PM IST

ABOUT THE AUTHOR

...view details