കൊച്ചിയിലെ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം - വൈറസ് ബാധ
കുഞ്ഞിന്‍റെ മാതാപിതാക്കൾ നിരീക്ഷണത്തിൽ തുടരുന്നു
![കൊച്ചിയിലെ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം suhas byte District Collector Kochi is under control ജില്ലാ കലക്‌ടർ എസ്. സുഹാസ് വൈറസ് ബാധ കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6346573-thumbnail-3x2-suhas.jpg)
എറണാകുളം: കൊച്ചിയിൽ കൊവിഡ്19 ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് എറണാകുളം ജില്ലാ കലക്‌ടർ എസ്. സുഹാസ്. കുട്ടിയുടെ അച്ഛനും അമ്മയും പ്രത്യേക നിരീക്ഷണത്തിൽ തുടരുകയാണ്. രോഗം സ്ഥിരീകരിച്ചവരിൽ നിന്നും മറ്റുള്ളവരിലേക്ക് പകർന്നിട്ടില്ല. ജില്ലയില്‍ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കലക്‌ടർ പറഞ്ഞു. ജില്ലയില്‍ മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്നും പ്രതിരോധ മാസ്കുകളും സാനിട്ടറികളും അടക്കം എല്ലാം ആവശ്യത്തിന് ലഭ്യമാണെന്നും കലക്‌ടർ അറിയിച്ചു. എറണാകുളത്ത് ആകെ 13 പേരാണ് ഐസൊലേഷനിൽ ഉള്ളത്. 151 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.