കേരളം

kerala

ETV Bharat / state

വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യം; എറണാകുളത്ത് പ്രത്യേക സ്ക്വാഡ്

സ്ക്വാഡ് രൂപീകരിച്ച് ജില്ലയിലെ എല്ലാ സ്കൂളിലും ഒരാഴ്ചയ്ക്കുള്ളിൽ സംയുക്ത പരിശോധന നടത്തി സുരക്ഷാ തുടർ നടപടികൾ സ്വീകരിക്കാനാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച് സാഹചര്യത്തിൽ പ്രത്യേക സ്യാഡ് രൂപികരിക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ എസ് സുഹാസ്

By

Published : Nov 22, 2019, 6:19 PM IST

എറണാകുളം:വയനാട് ബത്തേരിയിൽ ക്ലാസ് മുറിയിലിരുന്ന വിദ്യാർഥിനി പാമ്പുകടിയേറ്റ് മരണപ്പെട്ട സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചു സുരക്ഷാ നടപടികൾ സ്വീകരിക്കുവാൻ ജില്ലാ കലക്ടർ എസ് സുഹാസ് ഉത്തരവിട്ടു. സ്ക്വാഡ് രൂപീകരിച്ച് ജില്ലയിലെ എല്ലാ സ്കൂളിലും ഒരാഴ്ചയ്ക്കുള്ളിൽ സംയുക്ത പരിശോധന നടത്തി സുരക്ഷാ തുടർ നടപടികൾ സ്വീകരിക്കാനാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.

വയനാട്ടിൽ നടന്നത് പോലെ ഒരു സാഹചര്യം ജില്ലയിൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായിട്ടാണ് ജില്ലാ കലക്ടറുടെ നടപടി. സ്കൂളുകളിൽ മുൻകരുതലുകൾ പാലിക്കണമെന്ന ഉത്തരവിന്‍റെ പകർപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ, വിദ്യാഭ്യാസ വകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ, എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കും നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details