കേരളം

kerala

ETV Bharat / state

കൊവിഡ്-19 : എറണാകുളത്ത് നിയന്ത്രണം ശക്തമാക്കി ജില്ല ഭരണകൂടം

കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രം പ്രവർത്തിക്കാൻ അനുമതി. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം. എസ്എസ്എൽസി, പ്ലസ് ടു ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവയ്‌ക്കണം.

Kochi  District administration tightens control in Ernakulam  Ernakulam  കൊവിഡ് വ്യാപനം  കൊവിഡ്  കൊവിഡ്19  ernakulam covid  covid  covid19  കൊച്ചി  എറണാകുളത്ത് നിയന്ത്രണം ശക്തം  ലോക്ക്ഡൗൺ  എറണാകുളത്ത് ലോക്ക്ഡൗൺ  എറണാകുളത്ത് നിയന്ത്രണം
District administration tightens restrictions in Ernakulam

By

Published : Apr 25, 2021, 8:44 PM IST

എറണാകുളം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ നാളെ മുതൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം. കടകൾ ഉൾപ്പടെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങൾക്കും രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രം പ്രവർത്തിക്കാൻ അനുമതി നൽകും. അതേസമയം ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. പാഴ്‌സൽ സർവീസിന് മാത്രമാണ് അനുമതി.

കൂടുതൽ വായനയ്‌ക്ക്:കൊവിഡ് വ്യാപനം : എറണാകുളത്ത് കൂടുതൽ പ്രതിരോധ നടപടികളുമായി ജില്ല ഭരണകൂടം

വിവാഹങ്ങളില്‍ 30 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രം പങ്കെടുക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, ക്ലബ്ബുകൾ എന്നിവ തുറന്നുപ്രവർത്തിക്കില്ല. മെയ് രണ്ട് വരെ തിയറ്ററുകൾ അടച്ചിടും. കൂടാതെ എസ്എസ്എൽസി, പ്ലസ് ടു ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവയ്‌ക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

ABOUT THE AUTHOR

...view details