കേരളം

kerala

ETV Bharat / state

ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ല ഭരണകൂടം - ചെല്ലാനത്ത് കടൽക്ഷോഭം

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ഡ്രൈവ് നടത്തും. ആരോഗ്യപ്രവർത്തകർ ഓരോ വീടുകളും സന്ദർശിച്ച് കൊവിഡിനെ കൂടാതെ മറ്റ് പകർച്ചവ്യാധികൾ തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കും.

district administration has intensified relief operations in Chellana  ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം  ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ  ചെല്ലാനത്ത്  ചെല്ലാനത്ത് കടൽക്ഷോഭം  ernakulam news
ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം

By

Published : May 22, 2021, 9:55 PM IST

എറണാകുളം : കടൽക്ഷോഭം നാശം വിതച്ച ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് എറണാകുളം ജില്ല ഭരണകൂടം. പരിസര ശുചീകരണത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയൊരുക്കുന്ന സമഗ്ര പരിപാടികൾ നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ശുദ്ധമായ കുടിവെള്ളവും ഭക്ഷണ കിറ്റുകളും ജനങ്ങൾക്ക് കൈമാറുമെന്നും,കൂടുതൽ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും കലക്ടർ എസ് സുഹാസ് അറിയിച്ചു. ഇതിനോടനുബന്ധിച്ച് ചെല്ലാനത്ത് ഉടൻ തന്നെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ഡ്രൈവ് നടത്തും.

AlsoRead:ഹൈക്കമാന്‍ഡിന്‍റെ ടെസ്റ്റ് ഡോസ് ; വി.ഡി സതീശന് മുന്നില്‍ കടമ്പകളേറെ

ആരോഗ്യപ്രവർത്തകർ പ്രദേശത്തെ ഓരോ വീടുകളും സന്ദർശിച്ച് കൊവിഡിനെ കൂടാതെ മറ്റ് പകർച്ചവ്യാധികൾ തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. എന്തെങ്കിലും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകുമെന്നും കലക്ടർ അറിയിച്ചു. കൊച്ചി കോർപ്പറേഷന്‍റെ സഹായത്തോടെ ദുരിതബാധിത പ്രദേശങ്ങളിലെ പൊതു ഇടങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. നാല് ദിവസത്തിനുള്ളിൽ പ്രദേശത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തങ്ങൾ ആരംഭിക്കും. പ്രദേശത്ത് ജനങ്ങൾ കുടിവെള്ളം ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം വാട്ടർ ടാങ്കറുകളിൽ എത്തിക്കുമെന്നും, ദുരിതത്തിൽ കഴിയുന്ന മത്സ്യതൊഴിലാളികൾക്ക് 5000 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്നും കലക്ടർ പറഞ്ഞു.

ABOUT THE AUTHOR

...view details