എറണാകുളം : ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു. റേഷൻ കടകൾ മുഖേനയാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി റേഷൻ ഡിപ്പോയിൽ ആദിവാസി സമൂഹത്തിന് ആന്‍റണി ജോൺ എം.എൽ.എ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. താലൂക്കിലെ മുഴുവൻ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം വിവിധ കേന്ദ്രങ്ങളിലായി പുരോഗമിച്ചു വരികയാണ്. നാല് ഘട്ടമായി അന്ത്യോദയ അന്നയോജന, മുൻഗണന, സബ്സിഡി, മുൻഗണന ഇതര കാർഡുകൾ എന്ന ക്രമത്തിൽ ഈ മാസം 30 നകം ഭക്ഷ്യ കിറ്റ് വിതരണം പൂർത്തീകരിക്കും.
കോതമംഗലം താലൂക്കിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു - Kothamangalam taluk
ഇതിന്‍റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി റേഷൻ ഡിപ്പോയിൽ ആദിവാസി സമൂഹത്തിന് ആന്‍റണി ജോൺ എം.എൽ.എ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
കോതമംഗലം താലൂക്കിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു
കോതമംഗലം താലൂക്കിലാകെ 65,959 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ആന്‍റണി ജോൺ എം.എൽ.എ പറഞ്ഞു. താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൗജന്യ റേഷൻ വിതരണം 92 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 21 മുതൽ അന്ത്യോദയ അന്നയോജന, മുൻഗണന കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം സൗജന്യ റേഷൻ വിതരണവും ആരംഭിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
Last Updated : Apr 10, 2020, 12:26 PM IST