കേരളം

kerala

ETV Bharat / state

ക്വാറന്‍റൈനിലുള്ളവർക്കും കൊവിഡ് രോഗികൾക്കുമുള്ള ഭക്ഷണ വിതരണം ആരംഭിച്ചു - നഗരസഭ മേയർ എം. അനിൽ കുമാർ

ഇന്ന് മാത്രം 1,287 പേർക്ക് ഭക്ഷണം നൽകാൻ സാധിച്ചെന്ന് നഗരസഭ മേയർ എം. അനിൽ കുമാർ

Distribution of food to the people of Quarantine and Covid patients in ernakulam  Distribution of food to the people of Quarantine  food supply for covid patients  ക്വാറന്‍റൈനിലുള്ളവർക്കും കൊവിഡ് രോഗികൾക്കുമുള്ള ഭക്ഷണ വിതരണം  കൊച്ചി കോർപ്പറേഷൻ  kochi corporation  നഗരസഭ മേയർ എം. അനിൽ കുമാർ  കൊച്ചി ഭക്ഷണ വിതരണം
ക്വാറന്‍റൈനിലുള്ളവർക്കും കൊവിഡ് രോഗികൾക്കുമുള്ള ഭക്ഷണ വിതരണം ആരംഭിച്ചു

By

Published : Apr 23, 2021, 9:01 PM IST

എറണാകുളം: കൊച്ചി കോർപ്പറേഷന്‍റെ നേതൃത്വത്തില്‍ ക്വാറന്‍റൈനിലുള്ളവർക്കും കൊവിഡ് രോഗികൾക്കുമുള്ള ഭക്ഷണ വിതരണം ആരംഭിച്ചു. ഇന്ന് മാത്രം 1,287 പേർക്ക് ഭക്ഷണം നൽകാൻ സാധിച്ചെന്ന് കൊച്ചി നഗരസഭ മേയർ എം. അനിൽ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.

ക്വാറന്‍റൈനിലുള്ളവർക്കും കൊവിഡ് രോഗികൾക്കുമുള്ള ഭക്ഷണ വിതരണം ആരംഭിച്ചു

ഓരോ ഡിവിഷനിലെയും ജെപിഎച്ച്എൻ, ആശാവർക്കർമാർ എന്നിവരും ജാഗ്രത സമിതികളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നതെന്ന് മേയർ വ്യക്തമാക്കി. കൗൺസിലറുടെ ഉത്തരവാദിത്തത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. എറണാകുളം കരയോഗം, നന്മ ഫൗണ്ടേഷൻ പ്രവർത്തകർ, നഗരത്തിലെ ചുമട്ടു തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഭക്ഷണ വിതരണം നടത്തുന്നത്.

ABOUT THE AUTHOR

...view details