കേരളം

kerala

ETV Bharat / state

Director KG George Funeral: പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ സംസ്‌കാരം ഇന്ന്

KG George Funeral: രവിപുരം ശ്‌മാശാനത്തില്‍ വൈകുന്നേരം നാല് മണിക്കാണ് അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ സംസ്‌കാരം.

KG George Funeral  Ravipuram Crematorium  KG George National Award Winning Film  KG George State Award Winning Film Yavanika  KG George Movies  KG George Death  കെ ജി ജോര്‍ജ്  കെ ജി ജോര്‍ജ് സംസ്‌കാരം  കെ ജി ജോര്‍ജ് സിനിമകള്‍  സംവിധായകന്‍ കെ ജി ജോര്‍ജ്
Director KG George Funeral

By ETV Bharat Kerala Team

Published : Sep 26, 2023, 8:55 AM IST

എറണാകുളം: അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ (KG George Funeral) സംസ്‌കാരം ഇന്ന് (26 സെപ്‌റ്റംബര്‍ ) നടക്കും. വൈകുന്നേരം നാല് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്‌മശാനത്തിലാണ് (Ravipuram Crematorium) സംസ്‌കാരം. സംസ്‌കാര ചടങ്ങിന് മുന്‍പായി കെ ജി ജോര്‍ജിന്‍റെ ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും.

രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് പൊതുദര്‍ശനം. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമായി ജില്ല കലക്‌ടർ എൻ എസ്‌ കെ ഉമേഷ് (Ernakulam District Collector NSK Umesh) അന്തിമോപചാരം അര്‍പ്പിക്കും. സംസ്‌കാര ചടങ്ങിന് ശേഷം വൈകുന്നേരം ആറ് മണിക്ക് സിനിമ സംഘടനകളായ മാക്‌ട (MACTA), ഫെഫ്‌ക (FEFKA) എന്നിവ സംയുക്തമായി അനുസ്‌മരണ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.

മലയാള സിനിമ മേഖലയിലെ പ്രശസ്‌ത സംവിധായകനായ കെ ജി ജോര്‍ജ് ഇക്കഴിഞ്ഞ ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 24) രാവിലെയാണ് അന്തരിച്ചത്. എറണാകുളം കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭാര്യയും മകനും ഗോവയില്‍ ആയിരുന്നത് കൊണ്ടാണ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് കെ ജി ജോര്‍ജിനെ വയോജന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയവെ ആയിരുന്നു അദ്ദേഹത്തിന്‍റെ നിര്യാണം. അല്‍ഷിമേഴ്‌സ് രോഗവും തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

മലയാളി സിനിമാസ്വാദകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ച 19 സിനിമകളാണ് നാല് പതിറ്റാണ്ട് കാലത്തിനിടെ അദ്ദേഹം സംവിധാനം ചെയ്‌തത്. വിഖ്യാത ചലച്ചിത്ര സംവിധായകന്‍ രാമു കാര്യാട്ടിന്‍റെ സഹായി ആയിട്ടായിരുന്നു കെ ജി ജോര്‍ജ് മലയാള സിനിമയിലേക്ക് എത്തിയത്. കാലാതിവർത്തിയായ സിനിമകളായിരുന്നു സിനിമ മേഖലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

ക്രൈം തില്ലര്‍, ഹാസ്യം, സ്ത്രീ പക്ഷ സിനിമകള്‍ തുടങ്ങിയ വിവിധ ജോണറുകളില്‍ തന്‍റെ കയ്യൊപ്പ് പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. പ്രേക്ഷക ശ്രദ്ധ നേടിയ മമ്മൂട്ടിയുടെ നായക കഥാപാത്രങ്ങളില്‍ ഏറെയും പിറന്നത് കെ ജി ജോര്‍ജിന്‍റെ ചിത്രങ്ങളിലായിരുന്നു.

'സ്വപ്‌നാടനം' എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ കെ ജി ജോര്‍ജിന് മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടാനായി (KG George National Award Winning Film). 1982 ല്‍ അദ്ദേഹം സംവിധാനം ചെയ്‌ത 'യവനിക' എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു (KG George State Award Winning Film Yavanika). ആദാമിന്‍റെ വാരിയെല്ല്, ഇരകള്‍, മണ്ണ്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഉള്‍ക്കടല്‍, ഇലവങ്കോട് ദേശം എന്നിവ അദ്ദേഹം സംവിധാനം ചെയ്‌ത ചിത്രങ്ങളാണ് (KG George Movies).

ABOUT THE AUTHOR

...view details