സിനഡ് തീരുമാനത്തെ സ്വാഗതം ചെയ്‌ത് അതിരൂപത സംരക്ഷണ സമിതി - diocese protective committee welcomes Synod's decision of changing Cardinal George Alencherry
സിറോ മലബാർ സഭയിൽ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് അൽമായ മുന്നേറ്റം.
അൽമായ മുന്നേറ്റം
എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ മാറ്റിയ സിനഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അതിരൂപത സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും അറിയിച്ചു. അതേസമയം വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ നഷ്‌ടം നികത്തുന്നത് സംബന്ധിച്ച് തീരുമാനമാകാത്തത് നിരാശാജനകമെന്നും ഇരു സംഘടനകളും പറഞ്ഞു. സഭാ സുതാര്യതക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരും. സിറോ മലബാർ സഭയിൽ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും അൽമായ മുന്നേറ്റം കൂട്ടിച്ചേര്‍ത്തു.