കേരളം

kerala

ETV Bharat / state

Dileep Vineeth Dhyan Movie : 'ഭ.ഭ.ബ'യുമായി ശ്രീ ഗോകുലം മൂവീസ്‌; ദിലീപിനൊപ്പം വിനീതും ധ്യാനും പ്രധാന വേഷങ്ങളില്‍ - ഭഭബ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റർ

Sree Gokulam Movies : ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റർ ദിലീപിൻ്റെ ജന്മദിനത്തിലാണ് പുറത്തിറക്കിയത്

Starring Dileep Vineeth Dhyan  Sree Gokulam Movies Bha Bha Ba Announced  Starring Dileep Vineeth Dhyan Sree Gokulam Movies  Starring Dileep Vineeth Dhyan Bha Bha Ba  Bha Bha Ba movie  dileep upcoming film Bha Bha Ba  ഭഭബയുമായി ശ്രീ ഗോകുലം മൂവീസ്‌  ദിലീപിനൊപ്പം വിനീതും ധ്യാനും പ്രധാന വേഷത്തിൽ  ശ്രീ ഗോകുലം മൂവീസ്‌ ചിത്രം  ഭഭബ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റർ  ദിലീപ് ചിത്രം ഭഭബ
Starring Dileep Vineeth Dhyan

By ETV Bharat Kerala Team

Published : Oct 27, 2023, 10:53 PM IST

എറണാകുളം:ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് 'ഭ.ഭ.ബ'. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റർ ദിലീപിൻ്റെ ജന്മദിനത്തിൽ പുറത്തിറക്കി. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകൻ (Dileep Vineeth Dhyan Movie ).

വിനീത് ശ്രീനിവാസന്‍റെ ആദ്യ സംവിധാന സംരംഭമായ 'മലർവാടി ആർട്‌സ്‌ ക്ലബ്' ദിലീപാണ് നിർമ്മിച്ചത്. വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസർ വിസി പ്രവീൺ, ബൈജു ഗോപാലൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തിയുമാണ്.

കമ്മാര സംഭവത്തിന് ശേഷം ശ്രീ ഗോകുലം മൂവീസും ദിലീപും ഒന്നിക്കുന്ന സിനിമയാണിത്. ദിലീപ് സിനിമകളിൽ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിട്ടുള്ള നർമ്മവും മാസ്സും ആക്ഷനും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഇതൊരു മാസ് മസാല ആക്ഷൻ അഡ്വഞ്ചർ സിനിമയാണെന്നും ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്‌ണമൂർത്തി പറഞ്ഞു.കൂടാതെ ദീലീപിനോടൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇനിയും ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഫാഹിം സഫറും നടി നൂറിൻ ഷെറീഫും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായുള്ള പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാന രംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കർ. ലിയോ, ജയിലർ, ജവാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. പിആർഒ ശബരി.

ABOUT THE AUTHOR

...view details