നടിയെ ആക്രമിച്ച കേസ്; ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചു - Dileep submitted bail in court
വാദം പൂര്‍ത്തിയാക്കി വിടുതല്‍ ഹര്‍ജിയില്‍ വിചാരണ കോടി നാളെ വിധി പറഞ്ഞേക്കും
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദം ഇന്ന് തുടങ്ങാനിരിക്കെയാണ് ദിലീപ് ഹർജി നൽകിയത്. വിടുതല്‍ ഹര്‍ജിയിൽ കോടതി ഇന്ന് ദിലീപിന്‍റെ വാദം കേട്ടു. വാദം പൂർത്തിയാക്കി വിടുതൽ ഹർജിയിൽ വിചാരണ കോടതി നാളെ വിധി പറഞ്ഞേക്കും. തന്നെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. അടച്ചിട്ട മുറിയിലാണ് ദിലീപിന്‍റെ വാദം കോടതി കേട്ടത്. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഉള്ളതിനാൽ ഹർജിയിലെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു. അതേ സമയം നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകി. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ള കോടതിയിൽ ഹാജരായി. ദിലീപ് ഒഴികെയുള്ള പ്രതികളുടെ അഭിഭാഷകർ തങ്ങളുടെ പ്രതികൾക്ക് പ്രാഥമിക വാദം ആവശ്യമില്ലെന്ന് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയാക്കി.