കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ് : വിചാരണാ കോടതി ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം - high court directed to dgp check whether media has violated the trial court order in dileep case

ഹൈക്കോടതി നിർദേശം കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയില്‍

dileep involved actress case hc direction to dgp on media news  നടിയെ ആക്രമിച്ച കേസ്  ദിലീപ് ഭാവന കേസ്  ദിലീപ് കേസ് മാധ്യമ വാർത്ത  നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് നിര്‍ദേശം  high court directed to dgp check whether media has violated the trial court order in dileep case  dileep bhavana rape case
നടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങൾ വിചാരണക്കോടതി ഉത്തരവ് ലംഘിച്ചോയെന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

By

Published : Jan 18, 2022, 3:06 PM IST

എറണാകുളം :നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വിചാരണാ കോടതി ഉത്തരവ് ലംഘിച്ചോയെന്ന് പൊലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

രഹസ്യ വിചാരണാ നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി, ഹൈക്കോടതി വിധികൾക്ക് എതിരാണ് ഇപ്പൊൾ നടക്കുന്ന മാധ്യമ വിചാരണയെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ALSO READ:ദിലീപിനെതിരായ ഗൂഢാലോചന കേസ്; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

അന്വേഷണ ഏജൻസിയുടെയും പ്രോസിക്യൂഷൻ്റെയും ഒത്താശയോടെയാണ് മാധ്യമ വിചാരണ നടക്കുന്നത്. വിചാരണ അവസാന ഘട്ടത്തിലെത്തിനിൽക്കെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പടുത്തൽ ടിവി ചാനൽ വഴി പുറത്തുവിട്ടതിൽ അന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്നുമാണ് ആരോപണം. അതേസമയം ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

ABOUT THE AUTHOR

...view details