കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ് : ക്രൈംബ്രാഞ്ച് നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് - ക്രൈംബ്രാഞ്ച് നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

തുടരന്വേഷണത്തിന് സാവകാശം ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കൗസര്‍ എടപ്പഗത്തിന്‍റെ ബഞ്ച് വിധി പറയും

*  dileep case actress attack  dileep and actress attack case  high court procedure  നടിയെ ആക്രമിച്ച കേസ്  ക്രൈംബ്രാഞ്ച് നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്  നടിയെ ആക്രമിച്ച കേസില്‍ ദിലീപ്
നടിയെ ആക്രമിച്ച കേസ് : ക്രൈംബ്രാഞ്ച് നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

By

Published : Jun 3, 2022, 6:42 AM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബഞ്ചാണ് വിധി പറയുക. വിചാരണക്കോടതിയിലുള്ള, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വ്യാലുവില്‍ മാറ്റം ഉണ്ടായതിനാല്‍ ഫോറന്‍സിക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചിരിക്കുന്നത്.

Also Read നടി ആക്രമണം: ബാലചന്ദ്രകുമാർ സംഭാഷണം റെക്കോഡ് ചെയ്ത ഉപകരണം കണ്ടെത്തണമെന്ന് കോടതി

തുടരന്വേഷണത്തിന് 3 മാസം കൂടി സമയം വേണമെന്നാണാവശ്യം. കൂടാതെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകൾ അനൂപിന്‍റെ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം വിചാരണ വൈകിപ്പിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങൾ തന്‍റെ പക്കലില്ലെന്നും ദിലീപ് വാദത്തിനിടെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നീതിയുക്തമായ അന്വേഷണം വേണമെന്ന് നടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details