കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിലെ ഭിന്നശേഷിക്കാർ പ്രതിഷേധ സംഗമം നടത്തി. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. മറൈൻ ഡ്രൈവിന് സമീപം ഒത്തുകൂടിയ ഇവർ ഗുരുതരമായ വൈകല്യങ്ങളെ അവഗണിച്ചാണ് പ്രതിഷേധത്തിന് എത്തിയത്.
പൗരത്വ ഭേദഗതി നിയമം; ഭിന്നശേഷിക്കാര്‍ പ്രതിഷേധ സംഗമം നടത്തി - ഭിന്നശേഷിക്കാര്‍ പ്രതിഷേധ സംഗമം നടത്തി
പ്രതിഷേധ സംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ തങ്ങൾ തയ്യാറല്ലെന്ന് സംഗമത്തിൽ പങ്കെടുത്തവർ പറഞ്ഞു
വിവിധതലങ്ങളിൽ ദേശീയ ഐക്യത്തിനും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനുമുള്ള വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ തങ്ങൾ തയ്യാറല്ലെന്ന് സംഗമത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ സമ്പദ്ഘടന തകർന്നുവെന്ന് സൂചന നൽകുന്ന ഐഎംഎഫ് വാർത്തകൾ ആശങ്ക ഉയർത്തുന്നതായും ഇത്തരം സംഭവങ്ങളെ വഴിതിരിച്ചു വിടുന്നതിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഹൈബി ഈഡൻ എംപി കുറ്റപ്പെടുത്തി. ബിജെപി സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം കേൾക്കാനും തെറ്റു തിരുത്താനും തയ്യാറാകുന്നില്ലെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരുടെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി വിവിധ സംഘടനാ പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു.