എറണാകുളം: മലയാള സിനിമയിലെ യുവ താരങ്ങൾ പലരും സെറ്റിൽ കൃത്യനിഷ്‌ഠ പാലിക്കാറില്ലെന്ന വിമർശനമുയർത്തി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. അനിൽ ലാൽ സംവിധാനം ചെയ്‌ത ധ്യാന ശ്രീനിവാസൻ നായകനാക്കുന്ന ചീന ട്രോഫി (cheena trophy) എന്ന സിനിമയുടെ പ്രസ് മീറ്റിന് ഇടയാണ് ധ്യാനിന്‍റെ അഭിപ്രായപ്രകടനം (Dhyan Sreenivasan)
ധ്യാനിന്‍റെ വാക്കുകൾ:കൃത്യനിഷ്‌ഠ പാലിക്കാത്തവരോട് വീണ്ടും സിനിമകൾ ചെയ്യാൻ സംവിധായകർ പോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഒരു വ്യക്തിയെ ഒരു ചിത്രത്തിനായി കാസ്റ്റ് ചെയ്യുമ്പോൾ തന്നെ അയാളുടെ സ്വഭാവം വ്യക്തമായി സംവിധായകന് അറിയാമായിരിക്കും. അയാൾ കൃത്യമായി സെറ്റിൽ വരില്ലെങ്കിലും പിന്നെയും അത്തരം അഭിനേതാക്കളെ തങ്ങളുടെ പടത്തിലേക്ക് കൊണ്ടുവരുന്നത് എന്തിനാണെന്ന് സംവിധായകർ സ്വയം ചോദിക്കണം (actor's punctuality)
മോഹൻലാലിനെ പോലെ മമ്മൂട്ടിയെ പോലെ സുരേഷ് ഗോപിയെ പോലെ സീനിയർ നടൻമാർ കൃത്യനിഷ്‌ഠ പാലിക്കുന്നവരാണ്. അവരെക്കുറിച്ച് ഇതുവരെ ആരും പരാതികൾ പറഞ്ഞിട്ടില്ല. ഗരുഡൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും വളരെ വൈകി ഷൂട്ടിങ് തുടർന്നാലും സുരേഷ് ഗോപി കൃത്യസമയത്ത് തന്നെ പിറ്റേന്ന് സെറ്റിൽ എത്തുമായിരുന്നു. നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ പറഞ്ഞ വാക്കുകളാണ് താൻ ഇവിടെ തുറന്നു പറയുന്നത്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്‍റെ ചിത്രീകരണ സമയം പലപ്പോഴും രാത്രികാലങ്ങളിൽ ആയിരുന്നു. പക്ഷേ മമ്മൂട്ടി പിറ്റേദിവസം കൃത്യസമയത്ത് സെറ്റിൽ എത്തിയിരുന്നു. ഇക്കാര്യം തന്നോട് തുറന്നു പറഞ്ഞത് നടനും കണ്ണൂർ സ്‌ക്വാഡിന്‍റെ തിരക്കഥാകൃത്തുമായ റോണി വർഗീസ് ആയിരുന്നു എന്നും ധ്യാൻ പറയുന്നു. (seniors keep punctuality)