ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന ധർണ - പരിസ്ഥിതിലോല മേഖല
തട്ടേക്കാട് പക്ഷി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ വിസ്‌തീർണത്തിൽ പരിസ്ഥിതി മേഖലയാക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിത്തീർന്നിരുന്നു.
![ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന ധർണ dharna exclusion of populated areas from ecologically sensitive areas ecologically sensitive areas ജനവാസ മേഖല പരിസ്ഥിതിലോല മേഖല സായാഹ്ന ധർണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9131489-thumbnail-3x2-eklm.jpg)
എറണാകുളം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപമുള്ള ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ വിസ്‌തീർണത്തിൽ പരിസ്ഥിതി മേഖലയാക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിത്തീർന്നിരുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തിന് മുന്നിൽ നടന്ന ധർണ കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മുൻ മന്ത്രി ടി.യു.കുരുവിള, മോൻസ് ജോസഫ് എംഎൽഎ, കെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ഷിബു തെക്കുംപുറം, ഡോ. ലിസി ജോസ്, എ.റ്റി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. തട്ടേക്കാട് മേഖലയിലെ 2500-ഓളം കുടുംബങ്ങളെ ബാധിക്കുന്ന ഈ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.