ധനുഷ് നായകനായ 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിന്‍റെ ഓവർസീസ് തിയറ്റർ വിതരണാവകാശം ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു (Dhanush Captain Miller Overseas Rights Bagged By Lyca Productions). സിനിമയുടെ ലോഞ്ച് സമയം മുതൽ ധനുഷിന്‍റെ എറ്റവും പുതിയ ചിത്രമായ 'ക്യാപ്റ്റൻ മില്ലർ' പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യജ്യോതി ഫിലിംസിന്‍റെ നിർമാണത്തിൽ അരുൺ മാതേശ്വരൻ ആണ് സിനിമയുടെ സംവിധാനം.
അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലും സൗത്ത് ഇൻഡസ്‌ട്രിയിൽ നിന്നുള്ള ഏറ്റവും വലിയ ബ്രാൻഡ് പേരുകൾ ഉൾക്കൊള്ളുമ്പോൾ ചിത്രത്തിന്‍റെ ഓരോ പ്രഖ്യാപനത്തിലും പ്രതീക്ഷകൾ നിരന്തരം ഉയരുകയാണ്. സിനിമയുടെ ഓവർസീസ് തിയറ്റർ അവകാശം ലൈക്ക പ്രൊഡക്ഷൻസ് സ്വന്തമാക്കിയതോടെ ഈ പ്രോജക്റ്റ് മെഗാ ഗോൾഡൻ ടച്ച് കണ്ടെത്തിയെന്ന് പ്രഖ്യാപിക്കുന്നതിൽ നിർമാതാക്കൾ അതീവ സന്തുഷ്‌ടരാണ്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളും വിജയകരമായ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള സിനിമകളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് ഷോബിസിൽ അതിന്‍റെ കുറ്റമറ്റ ഓട്ടം തെളിയിച്ചു. ഈ വർഷമാദ്യം, അജിത് കുമാറിന്‍റെ തുനിവ് വിദേശത്ത് റിലീസ് ചെയ്‌തു. ഇത് എക്കാലത്തെയും വലിയ സ്‌ക്രീനുകളും തിയേറ്ററുകളും ഉള്ള എക്കാലത്തെയും വലിയ റിലീസിന് സൗകര്യമൊരുക്കി, ഒപ്പം നടന്‍റെ കരിയറിലെ വൻ വിജയവും. ഇപ്പോൾ, 'ക്യാപ്റ്റൻ മില്ലർ' വിദേശ രാജ്യങ്ങളിൽ ഉടനീളം റിലീസ് ചെയ്യാൻ പ്രശസ്‌ത നിർമാണ-വിതരണ കമ്പനി സത്യജ്യോതി ഫിലിംസുമായി കരാർ ഒപ്പിട്ടു.