കേരളം

kerala

ETV Bharat / state

കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്ന് ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത - എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കണമെന്നും മെത്രാപ്പൊലീത്ത

എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കണമെന്നും മെത്രാപ്പൊലീത്ത.

കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി സംഘര്‍ഷം  എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കണമെന്നും മെത്രാപ്പൊലീത്ത  യാക്കോബായ സഭ
തൃശൂർ ഭദ്രസൈന്യാധിപൻ ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത

By

Published : Dec 4, 2019, 9:46 PM IST

Updated : Dec 4, 2019, 9:58 PM IST

എറണാകുളം: നീതി നിഷേധിക്കപ്പെട്ട മത സമൂഹമാണ് യാക്കോബായ വിഭാഗം എന്ന് തൃശൂർ ഭദ്രാസനാധിപൻ ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവർക്ക് പോലും നീതി കിട്ടുന്ന രാജ്യത്ത് യാക്കോബായ സഭ തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം മാർത്തോമ ചെറിയപള്ളി സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ സഭ ഇല്ലാതാകുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കാൻ ജാതി-മത രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും രംഗത്തിറങ്ങുമെന്നും ഏലിയാസ് മാർ അത്തനാസിയോസ് ആവശ്യപ്പെട്ടു.

കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്ന് ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത
Last Updated : Dec 4, 2019, 9:58 PM IST

For All Latest Updates

ABOUT THE AUTHOR

...view details