എറണാകുളം: ദുരിതക്കയത്തില്‍ കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ കൈതപ്പാറ നിവാസികൾ. സഞ്ചാരയോഗ്യമല്ലാത്ത വഴിയും വഴിവിളക്കില്ലാത്ത കാനനപാതയും കാട്ടാന ശല്യവും മൂലം ദുരിത ജീവിതം നയിക്കുകയാണിവര്‍. ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രൂക്ഷമായ കാട്ടാന ശല്യമാണ് ഇവരെ ഏറെ അലട്ടുന്നത്. ദുർഘട കാനനപാതയിലൂടെയുള്ള സാഹസിക യാത്ര മറുവശത്ത്. പ്ലാമുടിയിൽ നിന്നും എച്ച്.എല്‍.എല്ലിന്‍റെ അക്കേഷ്യ പ്ലാന്‍റേഷനിലൂടെ ഒന്നര കിലോമീറ്ററോളം നടന്നു വേണം പ്രദേശവാസികൾക്ക് വീട്ടിലെത്താൻ.
വികസനമെത്തിയില്ല; ദുരിതക്കയത്തില്‍ കൈതപ്പാറ നിവാസികൾ - കോട്ടപ്പടി
രുപത്തിയഞ്ചോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രൂക്ഷമായ കാട്ടാന ശല്യമാണ് ഇവരെ ഏറെ അലട്ടുന്നത്. ദുർഘട കാനനപാതയിലൂടെയുള്ള സാഹസിക യാത്ര മറ്റൊരു പ്രശ്നമാണ്.
വഴിവിളക്കുകളില്ലാത്തത് രാത്രി കാല യാത്ര ദുഷ്കരമാക്കുകയാണ്. ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ അവശ്യ ഘട്ടങ്ങളില്‍ പോലും വാഹനം എത്തിക്കാന്‍ ആവാരില്ല. ഇനി വരുന്ന വാഹനങ്ങള്‍ക്കാണെങ്കില്‍ വലിയ തുക നല്‍കേണ്ടിയും വരും. എന്നാല്‍ കണ്ണക്കട കൈതപ്പാറ റോഡിന് ത്രിതല പഞ്ചായത്ത് വിഹിതമായും പ്രാദേശിക വികസനത്തിനായി എം.എല്‍.എ ഫണ്ടും വകയിരുത്തിയിട്ടുണ്ടെന്നും വനം വകുപ്പിന്‍റെ അനുമതി ലഭിക്കാത്തതാണ് തടസമെന്നുമാണ് അധികതരുടെ വിശദീകരണം. പ്രദേശത്തേക്ക് വൈദ്യുതിയും കുടിവെള്ളവുമെത്തിക്കാനായെങ്കിലും നിലവാരമുള്ള വഴിയും വഴിവിളക്കുകളും വന്യമൃഗശല്യത്തെ പ്രധിരോധിക്കാനുള്ള ശ്വാശ്വതമാർഗങ്ങളും ഇതുവരെ നടപ്പായിട്ടില്ല. ദുരിതം താങ്ങാനാകാതെ പ്രദേശത്തെ പകുതിയിലധികം പേർ സ്ഥലം ഉപേക്ഷിച്ച് സുരക്ഷിതയിടങ്ങളിലേക്ക് മാറിയെങ്കിലും അതിനു പോലുമാകാതെ അധികൃതരുടെ കനിവ് കാത്ത് കഴിയുകയാണ് പ്രദേശത്തെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ.