കേരളം

kerala

ETV Bharat / state

കടലാക്രമണം: ചെല്ലാനത്ത് ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിച്ചു - കടല്‍ഭിത്തി നിര്‍മ്മാണം

ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതോടെ വേളാങ്കണ്ണി തീരഭാഗത്ത് ജിയോ ബാഗ് നിറച്ച് കടൽഭിത്തി നിർമ്മാണം ആരംഭിച്ചു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മണൽച്ചാക്ക് നിർമ്മിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.

ചെല്ലാനത്ത് ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിച്ചു

By

Published : Jun 14, 2019, 6:21 PM IST

Updated : Jun 15, 2019, 12:01 AM IST

എറണാകുളം: കഴിഞ്ഞ അഞ്ച് ദിവസമായി ശക്തമായ കടലാക്രമണം തുടരുന്ന ചെല്ലാനത്ത് ഇരുപതോളം വീടുകളാണ് ഭാഗികമായി തകർന്നത്. സുരക്ഷിത കടൽഭിത്തി നിർമ്മിക്കുമെന്ന സർക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതിന് എതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ വേളാങ്കണ്ണി തീരഭാഗത്ത് ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിച്ചു. എറണാകുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. വരും ദിവസങ്ങളിൽ കമ്പനിപ്പടി, വേളാങ്കണ്ണി ബസാർ എന്നിവിടങ്ങളിലും കൂടുതൽ ജിയോ ബാഗ് എത്തിച്ച് നിർമാണം വേഗത്തിലാക്കുമെന്ന് സബ് കലക്ടര്‍ വ്യക്കമാക്കി.

ചെല്ലാനത്ത് ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിച്ചു

അതേസമയം ആശങ്കയിലായിരുന്ന തീരദേശവാസികൾക്ക് കരുത്താകുന്നതായിരുന്നു സന്നദ്ധസംഘടനാ പ്രവർത്തകരുടെ സാന്നിധ്യം. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം സന്നദ്ധ സംഘടന പ്രവർത്തകർ കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്ലാസ്റ്റിക് ബാഗുകളിലും ജിയോ ബാഗുകളിലും മണൽനിറച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഇത് താൽക്കാലിക പരിഹാരം മാത്രമാണെന്നും ശാശ്വതപരിഹാരമായി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും സന്നദ്ധ സംഘടന പ്രവർത്തകരും ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെ കടൽ ശാന്തമായിരുന്നതിനാൽ ചെറുവള്ളങ്ങളിൽ ചില തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയി. എന്നാൽ ഉച്ചയോടെ കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചെത്തി.

Last Updated : Jun 15, 2019, 12:01 AM IST

ABOUT THE AUTHOR

...view details