കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കല്‍: ആശങ്കയ്ക്ക് വിരാമമെന്ന് സമീപവാസികൾ

സമീപവാസികളുടെ ആശങ്ക പരിഹരിച്ചശേഷമേ ഫ്ലാറ്റ് പൊളിക്കൂ എന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഉറപ്പ് നല്‍കി. പൊളിക്കുന്നതിന് ഒരു മാസം മുമ്പ് നോട്ടീസ് നൽകുമെന്ന് സബ് കലക്ടർ അറിയിച്ചതായും സമീപവാസികൾ

മരട് ചർച്ച

By

Published : Oct 3, 2019, 5:59 PM IST

Updated : Oct 3, 2019, 6:20 PM IST

എറണാകുളം: ആശങ്കകൾ പരിഹരിച്ചാകും മരട് ഫ്ലാറ്റുകൾ പൊളിക്കുകയെന്നും ഫ്ലാറ്റ് പൊളിക്കുന്നതിന് ഒരു മാസം മുമ്പ് നോട്ടീസ് നൽകുമെന്നും സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഉറപ്പ് നല്‍കിയതായി സമീപവാസികള്‍. കലക്ടരുമായി നടത്തിയ ചർച്ചയിലാണ് ഇവര്‍ ആശങ്കകള്‍ പങ്കുവെച്ചത്.

ആശങ്ക പരിഹരിച്ച ശേഷമേ ഫ്ലാറ്റ് പൊളിക്കൂവെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഉറപ്പ് നല്‍കിയതായി സമീപവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഉൾപെടെയുള്ള കാര്യങ്ങള്‍ സബ് കലക്ടറുമായി പങ്കുവെച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സബ് കലക്ടർ അറിയിച്ചതായും സമീപവാസികൾ പറഞ്ഞു.

ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് അന്തിമരൂപം ആയിട്ടില്ലെന്നും കമ്പനികളുമായി ചർച്ച നടത്തിയതിനുശേഷം മാത്രമേ ഇതിൽ നടപടികൾ സ്വീകരിക്കൂവെന്നും സബ് കലക്ടർ സമീപവാസികളെ അറിയിച്ചു. പൊളിക്കുന്ന ഫ്ലാറ്റുകളുടെ അവശിഷ്ടം അഞ്ചു മീറ്റർ ചുറ്റളവിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രീതിയിലുള്ള സംവിധാനമാണ് ആലോചിക്കുന്നത്.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നഗരസഭ നൽകിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കഴിഞ്ഞദിവസം സമീപവാസികൾ പറഞ്ഞിരുന്നു. പരിസരവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകണമെന്നും ചൂണ്ടിക്കാട്ടി റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇന്നലെ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു.

Last Updated : Oct 3, 2019, 6:20 PM IST

ABOUT THE AUTHOR

...view details