കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ മരട് സന്ദർശിച്ചു. മരടിലെ ഫ്ലാറ്റുകളുടെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് സന്ദർശനം. മരടിലെ കെട്ടിടാവശിഷ്‌ടങ്ങൾ സമയബന്ധിതമായി നീക്കണമെന്നും ഇതിന്‍റെ പൂർണ ഉത്തരവാദിത്വം നഗരസഭക്കാണെന്നും മോണിട്ടറിങ് കമ്മിറ്റി ചെയർമാൻ എ.വി രാമകൃഷ്ണപിള്ള പറഞ്ഞു.
മരടിലെ കെട്ടിടാവശിഷ്‌ടങ്ങൾ നീക്കേണ്ടതിന്‍റെ ഉത്തരവാദിത്വം നഗരസഭക്കെന്ന് ഹരിത ട്രൈബ്യൂണൽ - demolished flat waste
മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭക്ക് നല്‍കിയ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണോ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതെന്ന് പരിശോധിക്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മോണിട്ടറിങ് കമ്മിറ്റി സന്ദർശനം നടത്തിയത്.
പൊടിശല്യം രൂക്ഷമായ സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭക്ക് കർശന നിർദേശങ്ങൾ നൽകിയിരുന്നു. ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണോ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതെന്ന് പരിശോധിക്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മോണിട്ടറിങ് കമ്മിറ്റി സന്ദർശനം നടത്തിയത്.
കെട്ടിടാവശിഷ്‌ടങ്ങൾ അധികനാൾ കെട്ടികിടക്കുന്നത് അന്തരീക്ഷ മലിനീകരണം വർധിക്കുന്നതിന് കാരണമാകുമെന്ന് സംഘം വിലയിരുത്തി. വെള്ളം തളിച്ചു വേണം കെട്ടിടാവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ. എന്നാൽ ഇപ്പോൾ കമ്പനികൾ സ്വീകരിക്കുന്ന രീതിക്ക് പൊടിശല്യം നിയന്ത്രിക്കാൻ കഴിയില്ലെന്നും സംഘം വിലയിരുത്തി. കോൺക്രീറ്റ് മാലിന്യത്തിൽ നിന്ന് ഇരുമ്പ് വേർത്തിരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷമായിരിക്കും മാലിന്യം പുർണമായും നീക്കം ചെയ്ത് തുടങ്ങുക. കെട്ടിടാവശിഷ്‌ടങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതിന് രണ്ടര മാസത്തെ സമയപരിധിയാണ് കമ്പനികൾക്ക് അനുവദിച്ചത്.