കേരളം

kerala

ETV Bharat / state

വെടിയുണ്ടകൾ കാണാതായതിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ - ഐആർബി പരിശീലനം

അന്വേഷണം പുരോഗമിക്കുകയാണന്നും വെടിയുണ്ടകളുടെ കണക്കെടുപ്പ് തുടങ്ങിയെന്നും സർക്കാർ

എറണാകുളം  വെടിയുണ്ടകൾ കാണാതായ സംഭവം  സിഎജി റിപ്പോർട്ട്  ഐആർബി പരിശീലനം  തോക്ക്
സർക്കാർ ഹൈക്കോടതിയിൽ

By

Published : Mar 2, 2020, 6:02 PM IST

എറണാകുളം:വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിഎജി റിപ്പോർട്ടിൽ ആരോപിക്കപ്പെടുന്നത് പോലെ തോക്കുകൾ കാണാതായിട്ടില്ല. സംഭവത്തിൽ എഡിജിപി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് പതിനേഴാം തിയ്യതി എസ്എപി ക്യാമ്പിൽ ക്രൈം ബ്രാഞ്ച് മേധാവി നേരിട്ട് എത്തി പരിശോധന നടത്തിയിരുന്നു. പൊലീസ് ചീഫ് സ്റ്റോറിൽ നിന്ന് അനുവദിച്ച 660തോക്കുകളിൽ 647 എണ്ണം ലഭ്യമാണ്. 13തോക്കുകൾ ഐആർബി പരിശീലനത്തിന് മണിപ്പൂരിൽ അയച്ചിട്ടുണ്ട്. വീഡിയോ കോൺഫെറെൻസിലൂടെ അതും ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണന്നും വെടിയുണ്ടകളുടെ കണക്കെടുപ്പ് തുടങ്ങിയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സിഎജി റിപ്പോർട്ട്‌ നിയമസഭയുടെ മുന്നിൽ വെച്ചിരിക്കുകയാണ് സിഎജി റിപ്പോർട് പരിശോധിക്കേണ്ടത് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. അത് കൊണ്ട് മറ്റ് നിയമ നടപടി സാധ്യമല്ല. പൊതുതാൽപര്യ ഹർജി നിലനിൽക്കില്ലന്നും സർക്കാർ അറിയിച്ചു. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ രാമചന്ദ്ര കൈ മാൾ സമർപ്പിച്ച ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details