എറണാകുളം: പാലത്തായി പീഡനക്കേസിലെ പ്രതി കുനിയിൽ പത്മരാജന് ജാമ്യം നൽകിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി വിധി ചോദ്യം ചെയ്ത് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയുടെ മൊഴിയിൽ സംശയം പ്രകടിപ്പിച്ച് ക്രൈബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പീഡനത്തിന് ഇരയായ കുട്ടി നുണ പറയുന്നതായും മൊഴിയിൽ വ്യക്തത വേണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പാലത്തായി പീഡനക്കേസ് പ്രതിയുടെ ജാമ്യം; വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു - പാലത്തായി പീഡനക്കേസ് പ്രതിയുടെ ജാമ്യം
പീഡനത്തിന് ഇരയായ കുട്ടി നുണ പറയുന്നതായും മൊഴിയിൽ വ്യക്തത വേണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചത്.
പാലത്തായി പീഡനക്കേസ് പ്രതിയുടെ ജാമ്യം; വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു
കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്രമായി കഥ മെനയുന്ന സ്വഭാവും ഉണ്ട്. കുട്ടി കടുത്ത മാനസിക സംഘർഷത്തിലാണെന്നും മൊഴി സംബന്ധിച്ച് വ്യക്തത വരുത്തണമെങ്കിൽ വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടെ സഹായം വേണമെന്നും അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചത്. ഈ കേസിൽ പ്രതിക്ക് അനുകൂലമായ നിലപാടായിരുന്നു പ്രോസിക്യൂഷനും സ്വീകരിച്ചത്. ബി.ജെ.പി പ്രദേശിക നേതാവാണ് പ്രതി കുനിയിൽ പത്മരാജൻ.