എറണാകുളം:അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ഒരു മണിയോടെ പെരുമ്പാവൂർ-ആലുവ റോഡിൽ ഇന്ദ്രപ്രസ്ഥം ഹോട്ടലിൻ്റെ മുൻവശത്താണ് സംഭവം. കുറുപ്പംപടി കോട്ടപ്പടി സ്വദേശി ദീപയാണ് ( 42 ) മരിച്ചത്. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ ഉമർ അലിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍ - hotel indraprastam
ഒരു മണിയോടെ പെരുമ്പാവൂർ-ആലുവ റോഡിൽ ഇന്ദ്രപ്രസ്ഥം ഹോട്ടലിൻ്റെ മുൻവശത്താണ് സംഭവം.
പ്രതി യുവതിയെ മൺവെട്ടി കൊണ്ട് മുഖത്ത് അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ആഴത്തിൽ മുറിവേറ്റ പാടുണ്ട്. പൂർണനഗ്നയായാണ് മൃതദേഹം കിടന്നിരുന്നത്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പൊലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തും. സമീപത്തെ ഹോട്ടലിന്‍റെ മുന്‍വശത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷമാണ് പ്രതി യുവതിയെ വെട്ടികൊലപ്പെടുത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. ഭർത്താവ് സന്തോഷുമായി പിരിഞ്ഞ് കഴിയുന്ന യുവതി മാനസിക വൈകല്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പുലർച്ചെ ഹോട്ടലിൽ എത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. അതേസമയം മയക്കുമരുന്നിന് അടിമയായ പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.