സന്ദീപ് നായരുടെ ബാഗ് പരിശോധിക്കാൻ അനുമതി - Sandeep Nair Baggage
ഇതുമായി ബന്ധപ്പെട്ട് കൊച്ചി എൻഐഎ കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. കോടതിയുടെ സാന്നിധ്യത്തിൽ ബാഗ് തുറന്നു പരിശോധിക്കാൻ അനുമതി നൽകണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം.
സ്വർണ്ണക്കടത്ത് കേസ്; സന്ദീപ് നായരുടെ ബാഗ് തുറന്ന് പരിശോധിക്കുന്നതിന് കോടതി അനുമതി നൽകി
എറണാകുളം:സ്വർണ്ണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ബാഗ് തുറന്ന് പരിശോധിക്കുന്നതിന് കോടതി അനുമതി നൽകി. കൊച്ചി എൻഐഎ കോടതിയിൽ എൻഐഎ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കോടതിയുടെ സാന്നിധ്യത്തിൽ ബാഗ് തുറന്നു പരിശോധിക്കാൻ അനുമതി നൽകണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം. സന്ദീപിനെ കസ്റ്റഡിയിലെടുക്കവെയാണ് ഇയാളുടെ ബാഗും കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഈ ബാഗിലുണ്ടെന്നാണ് എൻഐഎ കരുതുന്നത്.
Last Updated : Jul 15, 2020, 12:57 PM IST