കൊച്ചി: കോതമംഗലത്ത് ബാര്‍ ഹോട്ടലില്‍ ഉണ്ടായ ആക്രമണത്തില്‍ മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ പ്രതി പൊലീസില്‍ കീഴടങ്ങി. പെരുമ്പാവൂര്‍ മുട്ടക്കൽ സ്വദേശി റഫീഖ് ഇന്ന് പുലർച്ചെയാണ് കോതമംഗലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കോതമംഗലം സിഐ യൂനസിന്‍റെ നേതൃത്വത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. കുറ്റിലഞ്ഞി ഇരട്ടേപ്പന്‍പറമ്പില്‍ വസന്ത കുമാറാണ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ ഇന്നലെ മരിച്ചത്.
ബാർഹോട്ടലില്‍ മധ്യവയസ്കന്‍ മരിച്ച സംഭവം; പ്രതി പൊലീസില്‍ കീഴടങ്ങി - accused surrendered police
മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം നടത്തിയിരുന്നു. എന്നാല്‍ വസന്തകുമാര്‍ മരിച്ചതോടെ ഇയാല്‍ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ മാസം ആറിനാണ് വസന്തകുമാറിന് മര്‍ദ്ധനമേറ്റത്. ബാറിന്‍റെ വരാന്തയിലെ ഉയരം കൂടിയ ബഞ്ചിൽ ഇരിക്കുന്നതിനിടെ റഫീഖ് ആക്രമിക്കുകയായിരുന്നു. വസന്ത കുമാറിന്‍റെ തലയുടെ പിന്‍വശം ശക്തമായി നിലത്തടിച്ചാണ് പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ വസന്ത കുമാറിന്‍റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച വസന്ത കുമാര്‍. വസന്തകുമാര്‍ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് റഫീഖിനെതിരെ വധശ്രമത്തിന് കേസ് എടുത്തിരുന്നു. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നെങ്കിലും വസന്ത കുമാര്‍ മരിച്ചതോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.