കേരളം

kerala

ETV Bharat / state

കൊവിഡ് വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് മരണം, നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി - covid

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ സ്ഥിരീകരിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി മൂന്നുമാസത്തിനകം മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിറക്കി. കൊവിഡ് വാക്‌സിനേഷനെ തുടർന്നു മരിച്ച കൊച്ചി സ്വദേശിയുടെ ഭാര്യ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി

Death after taking covid vaccine  covid vaccine  high court  കൊവിഡ് വാക്‌സിന്‍  ഹൈക്കോടതി  കൊവിഡ്  covid  കേരള ഹൈക്കോടതി
കൊവിഡ് വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് മരണം, നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

By

Published : Sep 7, 2022, 5:20 PM IST

എറണാകുളം:കൊവിഡ് വാക്‌സിന്‍റെ പാർശ്വഫലങ്ങളെ തുടർന്നുള്ള മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി മൂന്നുമാസത്തിനകം മാർഗനിർദേശങ്ങൾക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചി സ്വദേശി അബ്‌ദുൾ നാസർ കൊവിഡ് വാക്‌സിനേഷനെ തുടർന്നു മരിച്ച സാഹചര്യത്തിൽ നഷ്‌ടപരിഹാരം തേടി ഭാര്യ തമ്മനം സ്വദേശി കെ എ സയീദ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് സുപ്രധാന ഉത്തരവ് ഇറക്കിയത്. കൊവിഡ് വാക്‌സിന്‍ എടുത്തതിനെ തുടർന്ന് മരിച്ചവരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രലായത്തിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ ഇതുവരെ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സമാന ആവശ്യവുമായി മൂന്നു കേസുകൾ ഇതിനകം പരിഗണിച്ചതായും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. വാക്‌സിന്‍റെ പാർശ്വഫലങ്ങളെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്ന കേസുകൾ എണ്ണത്തിൽ കുറവാണെങ്കിലും സംഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തുടർന്നാണ് നഷ്‌ടപരിഹാരം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ നിർദേശിച്ചത്. ഹർജി മൂന്നു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് വി ജി അരുണിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ABOUT THE AUTHOR

...view details