മിന്നൽ ഹര്‍ത്താലാൽ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. കാസർഗോഡ് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ ഉണ്ടായ നാശനഷ്ടം ഡീൻകുര്യാക്കോസിൽ നിന്നും കാസർഗോട്ടെ യുഡിഎഫ് നേതാക്കളിൽ നിന്നും ഈടാക്കാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് ഡീനിന്‍റെ പ്രതികരണം.
ഹർത്താൽ പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും ; ഡീൻ കുര്യാക്കോസ് - ഹൈക്കോടതി
മിന്നൽ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്നും വിശദമായ വിശദീകരണം എഴുതി നൽകി കോടതിയെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ഡീൻ കുര്യാക്കോസ്.
ഹര്‍ത്താലിനോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ ഒരുപാട് കേസ് ഉൾപ്പെട്ടിട്ടുണ്ട്.അതിൽ പ്രതി ചേര്‍ക്കണം എന്നാണ് കോടതി പറയുന്നത്.മിന്നൽ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്നും വിശദമായ വിശദീകരണം എഴുതി നൽകി കോടതിയെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും കോടതി നടപടിയെ രാഷ്ട്രീയമായ തിരിച്ചടിയായി കാണുന്നില്ലെന്നും ഡീൻ പറഞ്ഞു
മിന്നൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് കോടതി അലക്ഷ്യത്തിന് ഹാജരായപ്പോഴാണ് ഡിന്‍ കുര്യാക്കോസിനെതിരെ കോടതി കടുത്ത നടപടിക്ക് കോടതി ഉത്തരവിട്ടത്. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.