എറണാകുളം:മഞ്ഞുമ്മൽ റഗുലേറ്റർ പാലത്തിന് സമീപത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കങ്ങരപടി സ്വദേശിയായ 13കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിനെയും കാണാതായിട്ടുണ്ട്. ഞായറാഴ്‌ച രാത്രി മുതൽ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിതാവും മകളും മുട്ടാർപുഴയിൽ ചാടിയതാണെന്ന് പൊലീസ് സംശയിക്കുന്നു.
എറണാകുളത്ത് 13കാരിയുടെ മൃതദേഹം കണ്ടെത്തി; പിതാവിനെ കാണാനില്ല - മുട്ടാർപുഴ
മുട്ടാർപുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ പാലത്തിന് സമീപത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവിനെ കണ്ടെത്താൻ ഇന്ന് രാവിലെ മുതൽ ഫയർഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുകയാണ്
എറണാകുളത്ത് 13കാരിയുടെ മൃതദേഹം കണ്ടെത്തി; പിതാവിനെ കാണാനില്ല
യാത്രക്കാരാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. പിതാവിനെ കണ്ടെത്താന്‍ ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് വൈകിട്ടോടെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതൽ ഫയർഫോഴ്‌സ് തിരച്ചിൽ നടത്തുകയാണ്. പെൺകുട്ടിയുടെ മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി.