കേരളം

kerala

ETV Bharat / state

ക്ഷീരോത്പാദന മേഖലയിൽ കേരളം സ്വയംപര്യാപ്തത നേടും; മന്ത്രി കെ രാജു

പ്രളയാനന്തരം ഏറ്റവും കൂടുതൽ സഹായം സർക്കാർ നൽകിയത് ക്ഷീരമേഖലയിൽ ആണെന്ന് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു.

സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു

By

Published : Jun 8, 2019, 10:01 PM IST

കൊച്ചി: എറണാകുളം മേഖല മിൽമ സഹകരണ ക്ഷീരോൽപാദക യൂണിയൻ സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെ നടപ്പിലാക്കുന്ന പ്രളയസഹായ വിതരണോദ്ഘാടനം സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു നിർവഹിച്ചു. സംസ്ഥാനം മാസങ്ങൾക്ക് മുമ്പ് തന്നെ മേഖലയിൽ വലിയ നേട്ടം കൈവരിക്കുമായിരുന്നു. പ്രളയമാണ് ഈ മേഖലയെ പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. താമസിയാതെ ക്ഷീരോൽപാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് എന്ന് മന്ത്രി അറിയിച്ചു.

ക്ഷീരോത്പാദന മേഖലയിൽ താമസിയാതെ കേരളം സ്വയംപര്യാപ്തത നേടും; മന്ത്രി കെ രാജു

പശുക്കളെ വാങ്ങി വായ്പ തിരിച്ചടക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ക്ഷീരകർഷകർക്ക് 5000 രൂപയുടെ ആശ്വാസ സഹായം നൽകും. പ്രളയാനന്തരം ഏറ്റവും കൂടുതൽ സഹായം സർക്കാർ നൽകിയത് ക്ഷീരമേഖലയിൽ ആണെന്നും കണക്കുകൾ ചൂണ്ടിക്കാണിച്ച് മന്ത്രി വിശദീകരിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോളി കുര്യാക്കോസ്, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ബാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കർഷകർ പരിപാടിയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details