കേരളം

kerala

ETV Bharat / state

കേരളത്തിലെ നവതലമുറ ലോകത്തെ നയിക്കുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് - സി വി ആനന്ദബോസിന്‍റെ കേരള സന്ദര്‍ശനം

ബംഗാള്‍ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയതാണ് സിവി ആനന്ദബോസ്.

c v Ananda Bose  പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്  ബംഗാള്‍ ഗവര്‍ണര്‍  മലയാളി  CV Ananda Bose Kerala visit  സി വി ആനന്ദബോസിന്‍റെ കേരള സന്ദര്‍ശനം
കേരളത്തിലെ നവതലമുറ ലോകത്തെ നയിക്കുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്

By

Published : Dec 5, 2022, 7:36 PM IST

എറണാകുളം:കേരളത്തിലെ സാധാരണ ജനങ്ങളോട് അതിയായ നന്ദിയും കടപ്പാടുമുണ്ടെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്. മലയാളി എന്നതിൽ അഭിമാനിക്കുന്നു. തനിക്ക് എന്തെങ്കിലും ഗുണങ്ങളുണ്ടെങ്കിൽ അതിന് തന്നെ പ്രാപ്‌തനാക്കിയത് മലയാളികളാണ്. പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കേരളത്തിലെ നവതലമുറ ലോകത്തെ നയിക്കുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്

കേരളത്തിലെ നവതലമുറ ലോകത്തെ നയിക്കുമെന്ന് വിശ്വസിക്കുന്നു. കേരളത്തിലേയും ബംഗാളിലേയും ഇന്ത്യയിലെയും നവതലമുറക്കായി തന്‍റെ ഇപ്പോഴത്തെ സ്ഥാനം സമർപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ തന്‍റെ കുടുംബത്തിലെ മുതിർന്ന അംഗം ലളിത നായരുടെ വീട്ടില്‍ സന്ദർശനം നടത്തിയ സിവി ആനന്ദബോസ് സ്വകാര്യ പരിപാടികളില്‍ പങ്കെടുത്ത ശേഷം പൗര പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തി.

ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തിന് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ഭാര്യ ലക്ഷ്‌മി ആനന്ദബോസും കൂടെയുണ്ടായിരുന്നു.

ABOUT THE AUTHOR

...view details