കേരളം

kerala

ETV Bharat / state

വില കൂടിയ ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; കസ്റ്റംസ് നോട്ടീസ് നല്‍കി

മാര്‍ച്ച്‌ 10ന് കൊച്ചിയിലെ കസ്റ്റംസ്‌ ഓഫീസിലെത്തണമെന്നാണ് നിര്‍ദേശം

ഐഫോണ്‍ വിവാദം  ഐഫോണ്‍  കോടിയേരി ബാലകൃഷ്‌ണന്‍  കസ്റ്റംസ്‌ അന്വേഷണം  സിപിഎം നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍  കസ്റ്റംസ്‌ നോട്ടീസ് അയച്ചു  യൂണിടാക്‌ കമ്പനി എംപി സന്തോഷ്‌ ഈപ്പന്‍  സന്തോഷ്‌ ഈപ്പന്‍  Vinodini Balakrishnan  Customs serves notice  customs notice  gold case
ഐഫോണ്‍ വിവാദം; കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യയ്‌ക്ക് കസ്റ്റംസ്‌ നോട്ടീസ്‌

By

Published : Mar 6, 2021, 10:21 AM IST

Updated : Mar 6, 2021, 12:59 PM IST

എറണാകുളം: യൂണിടാക്‌ എംഡി സന്തോഷ്‌ ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ ഉപയോഗിച്ചിരുന്നത് സിപിഎം നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെന്ന് കസ്റ്റംസ്. മാര്‍ച്ച് 10ന് കൊച്ചിയിലെ കസ്റ്റംസ്‌ ഓഫീസില്‍ നേരിട്ടെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ച് കസ്റ്റംസ്‌ വിനോദിനിക്ക് നോട്ടീസയച്ചു. സ്വര്‍ണക്കടത്ത് കേസ്‌ വിവാദമാകുന്നത് വരെ ഇവര്‍ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കസ്റ്റംസ്‌ കണ്ടെത്തല്‍. സന്തോഷ്‌ ഈപ്പന്‍ വാങ്ങിയ ആറ്‌ ഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണാണിത്. 1.13 ലക്ഷം രൂപയാണ് ഈ ഐഫോണിന്‍റെ വില. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്‍റെ ഉടമയെ കണ്ടെത്തിയത്. എന്നാല്‍ ഇതിലൊരു ഫോണ്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക് നല്‍കിയിരുന്നെന്ന തരത്തില്‍ വിവാദമുണ്ടായിരുന്നു. എന്നാല്‍ യുഎഇ ദിനാഘോഷ ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യുക മാത്രമാണ് ചെയ്‌തതെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Last Updated : Mar 6, 2021, 12:59 PM IST

ABOUT THE AUTHOR

...view details