കേരളം

kerala

ETV Bharat / state

കൊച്ചി എയർപോർട്ടിൽ വന്‍ സ്വര്‍ണവേട്ട; യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്തത് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണം

കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ 4.227 കിലോഗ്രാം സ്വര്‍ണം വിവിധ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തു

gold smuggling in kochi airport  kochi airport  customs seized gold  gold smuggling in airport  latest news in ernakulam  latest news in kochi  കൊച്ചി എയർപോർട്ടിൽ വന്‍ സ്വര്‍ണവേട്ട  തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണ്ണം  നെടുമ്പാശ്ശേരി വിമാനത്താവളം  kochi nedumbasseri airport  gold worth rupees one crore ninety thousand lakhs  one crore ninety thousand lakhs rupee gold  മൂവരുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി  കൊച്ചി എയർപോർട്ട് ഏറ്റവും പുതിയ വാര്‍ത്ത  എറണാകുളം ഇന്നത്തെ പ്രധാന വാര്‍ത്ത  എയര്‍പോര്‍ട്ടില്‍ സ്വര്‍ണകടത്ത്
കൊച്ചി എയർപോർട്ടിൽ വന്‍ സ്വര്‍ണവേട്ട; യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്തത് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണ്ണം

By

Published : Sep 21, 2022, 7:44 PM IST

എറണാകുളം:കൊച്ചി എയർപോർട്ടിൽ യാത്രക്കാരിൽ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ 4.227 കിലോഗ്രാം സ്വര്‍ണമാണ് വിവിധ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത്. സ്വർണം കടത്തിയ അഞ്ചു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു.

ആദ്യ സംഭവത്തില്‍ ദുബായില്‍ നിന്നും രണ്ട് കുട്ടികള്‍ക്കൊപ്പം എയര്‍ ഇന്ത്യ (എ.ഐ.934)വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ ഷബ്‌ന ഷാഹുല്‍ എന്നിവരെ 1205 ഗ്രാം സ്വര്‍ണവുമായാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. രണ്ടാം തവണ ക്വാലാലംപൂരില്‍ നിന്നും എയര്‍ ഏഷ്യ (എ.കെ.39) വിമാനത്തില്‍ എത്തിയ യാത്രക്കാരായ തീര്‍ത്ഥ മലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി ഇവരുടെ സുഹൃത്തും മലേഷ്യന്‍ പൗരയുമായ സരസ്വതി കൃഷ്‌ണ സ്വാമി എന്നിവരില്‍ നിന്നും 1238.840 ഗ്രാം സ്വര്‍ണ്ണം പിടികൂടി.

മൂവരുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. മൂന്നാമതായി മസ്‌ക്കറ്റില്‍ നിന്നെത്തിയ ഇന്‍ഡിഗോ (6ഇ 1847) വിമാനത്തിലെ സീറ്റിനടിയില്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പേസ്റ്റ് രൂപത്തിലാക്കിയ 1784.30 ഗ്രാം ഭാരമുള്ള രണ്ട് പാക്കറ്റുകള്‍ എയര്‍ കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ കസ്റ്റംസിന്‍റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു വരുന്നു.

ABOUT THE AUTHOR

...view details