കേരളം

kerala

ETV Bharat / state

കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കെ. അയ്യപ്പന്‍റെ മൊഴിയെടുക്കുന്നു - ernakulam

കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയത്തിൽ വിളിച്ച് വരുത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്.

കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കെ. അയ്യപ്പന്‍റെ മൊഴിയെടുക്കുന്നു  കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം  കെ. അയ്യപ്പൻ  കെ. അയ്യപ്പന്‍റെ മൊഴിയെടുക്കുന്നു  കസ്‌റ്റംസ്  സ്‌പീക്കറുടെ അസിസ്‌റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി  കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയം  എറണാകുളം  customs preventive section recording k. ayyappan's statement  customs preventive section  recording k. ayyappan's statement  recording k. ayyappan  customs  ernakulam  dollar smuggling case
കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കെ. അയ്യപ്പന്‍റെ മൊഴിയെടുക്കുന്നു

By

Published : Jan 8, 2021, 11:05 AM IST

Updated : Jan 8, 2021, 11:21 AM IST

എറണാകുളം: ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം സ്‌പീക്കറുടെ അസിസ്‌റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍റെ മൊഴിയെടുക്കുന്നു. കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയത്തിൽ വിളിച്ച് വരുത്തിയാണ് അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്.

കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കെ. അയ്യപ്പന്‍റെ മൊഴിയെടുക്കുന്നു

ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് വീണ്ടും നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അദ്ദേഹം ഹാജരായത്. നിയമ പരിരക്ഷ ഒഴിവാക്കുന്നതിനായി അദ്ദേഹത്തിന്‍റെ വീട്ടിലെ മേൽവിലാസത്തിലേക്കാണ് അവസാനം നോട്ടീസ് അയച്ചത്. നേരത്തെ ഓഫീസ് വിലാസത്തിലായിരുന്നു നോട്ടീസ് അയച്ചത്.

സ്‌പീക്കറുടെ അസിസ്‌റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്‌പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് കസ്‌റ്റംസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്. അതേസമയം സ്‌പീക്കറുടെ അസിസ്‌റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്‌പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കത്ത് നൽകിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനത്തോടെ കസ്‌റ്റംസ് ഇന്നലെ മറുപടി നൽകുകയും ചെയ്‌തിരുന്നു. കെ.അയ്യപ്പനോട് ഹാജരാകാൻ ആദ്യം ഫോണിലൂടെയാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനാൽ നോട്ടീസ് ലഭിക്കാതെ ഹാജരാകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു അയ്യപ്പൻ. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു എന്നും വരാമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയില്ലന്നാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്നാണ് ഇ-മെയിൽ വഴി കസ്‌റ്റംസ് നോട്ടീസ് നൽകിയത്.

എന്നാൽ വെള്ളിയാഴ്‌ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ തിരക്കാണെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമാണ് അയ്യപ്പൻ കസ്‌റ്റംസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കസ്‌റ്റംസ് നിലപാട് കടുപ്പിച്ചതോടെ കെ.അയ്യപ്പൻ നിയമസഭാ സമ്മേളനം നടക്കുന്ന ദിവസം തന്നെ ഹാജരാകുകയായിരുന്നു.

Last Updated : Jan 8, 2021, 11:21 AM IST

ABOUT THE AUTHOR

...view details