എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ കുരുക്ക് മുറുക്കി കസ്റ്റംസ്. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കൊഫേപോസ ചുമത്തി. ഇതേതുടര്‍ന്ന് ജയില്‍ കഴിയുന്ന ഇരുവരുടേയും അറസ്റ്റ് കസ്റ്റംസ് വീണ്ടും രേഖപ്പെടുത്തും.
സ്വപ്‌നക്കും സന്ദീപിനുമെതിരെ കൊഫേപോസ ചുമത്തി കസ്റ്റംസ്
ഇരുവരുടേയും അറസ്റ്റ് കസ്റ്റംസ് വീണ്ടും രേഖപ്പെടുത്തും.
സെന്‍ട്രല്‍ ഇക്കണോമിക്ക് ഇന്‍റലിജന്‍സ് ബ്യൂറോയ്‌ക്കും കൊഫേപോസ അഡ്വസറി ബോര്‍ഡിനും മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിലും കള്ളക്കടത്തിനും ചുമത്തുന്ന കൊഫേപോസ നിയമത്തില്‍ ഒരു വര്‍ഷം വരെ പ്രതികളെ ജാമ്യമില്ലാതെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ വ്യവസ്ഥയുണ്ട്. അതേസമയം പ്രതികൾക്ക് കോഫെപോസ അഡ്വസറി ബോർഡിന് അപ്പീൽ സമർപ്പിക്കാൻ അവകാശമുണ്ട്. ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചും കോഫോപോസ ചുമത്തിയതിനെതിരെ പ്രതികൾക്ക് നിയമ നടപടി സ്വീകരിക്കാൻ കഴിയും.