ഡോളർ കടത്ത് കേസ് : സ്‌പീക്കര്‍ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ് - പി. ശ്രീരാമകൃഷ്ണന്‍
ഏപ്രിൽ എട്ടിന് കൊച്ചി ഓഫീസില്‍ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഡോളർകടത്ത് കേസ്; സ്‌പീക്കര്‍ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കി. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് രണ്ടാംവട്ടം നോട്ടീസ് നല്‍കിയത്. ഏപ്രിൽ എട്ടിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ നോട്ടീസില്‍ ശ്രീരാമകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.