കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് വ്യാവസായിക അടിസ്ഥാനത്തിലായിരുന്നുവെന്ന് കസ്റ്റംസ്

സ്വർണക്കടത്തിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷയിൽ വിധി നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ നേരത്തെ വാദം പൂർത്തിയാക്കി ഇന്ന് വിധി പറയാൻ നിശ്ചയിച്ചതായിരുന്നു.

സ്വർണക്കടത്ത്
സ്വർണക്കടത്ത്

By

Published : Aug 12, 2020, 4:14 PM IST

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികൾ വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളകടത്ത് നടത്തിയതെന്ന് കസ്റ്റംസ്. പ്രതികളായ സഞ്ജു, സെയ്‌തലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ നടന്ന വാദത്തിനിടെയാണ് കസ്റ്റംസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് വാദം കേട്ടത്. പ്രതികൾ എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ച ശേഷം സ്വർണം കൊണ്ടുവരികയായിരുന്നുവെന്നും രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് ഇതിന് പിന്നില്ലെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. വിദേശത്തുള്ള പ്രതികളെ കൂടി പിടിയിലാകുന്നത് വരെ പ്രതികൾക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. അതേസമയം പരമാവധി ഏഴ് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികൾക്കെതിരെ ആരോപിക്കുന്നതെന്നും പ്രതി സെയ്‌തലവിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷയിൽ വിധി നാളത്തേക്ക് മാറ്റി. പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ നൽകാത്തതിന് ബിഎസ്എൻഎല്ലിന് കസ്റ്റംസ് സമൻസ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details