കേരളം

kerala

ETV Bharat / state

കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലും അധ്യാപകരും പ്രതികള്‍; അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

CUSAT tragedy: ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം. ഡോ. ദീപക് കുമാർ സാഹു, അധ്യാപകരായ ഡോ. ഗിരീഷ്‌കുമാരൻ തമ്പി, ഡോ. എൻ ബിജു എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

CUSAT stampede deaths  CUSAT tragedy  കുസാറ്റ് ദുരന്തം  കേരള ഹൈക്കോടതി
cusat-stampede-deaths-investigation-report

By ETV Bharat Kerala Team

Published : Jan 7, 2024, 11:35 AM IST

എറണാകുളം : കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർഥികൾ ഉൾപ്പടെ നാലു പേർ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേർത്തു. മനപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത് (CUSAT tragedy Police report in HC). കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

പരിപാടികൾ നടത്തി പരിചയമില്ലാത്ത വിദ്യാർഥികൾക്ക് നടത്തിപ്പു ചുമതല നൽകിയ സ്‌കൂൾഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, അധ്യാപകരായ ഡോ. ഗിരീഷ്‌കുമാരൻ തമ്പി, ഡോ. എൻ ബിജു എന്നിവരെയാണ് പ്രതി ചേർത്തത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന സൂചനയും അന്വേഷണ സംഘം നൽകുന്നു (CUSAT stampede deaths investigation report).

രജിസ്ട്രാറുടെ ഓഫിസിന്‍റെ വീഴ്ച്ചയും പൊലീസ് പരിശോധിക്കും. കുസാറ്റ് അപകടത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ഇതിനെതിര ശക്തമായ വിമർശനമുയർന്നിരുന്നു. കുസാറ്റ് അധികൃതരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത് എന്നായിരുന്നു ആരോപണം. അതേസമയം അപകടത്തിലേക്ക് നയിച്ച സംഭവത്തിൽ കുസാറ്റ് ഓഡിറ്റോറിയത്തിന്‍റെ ഘടനാപരമായ ന്യൂനതകളും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച കുസാറ്റ് സിൻഡിക്കേറ്റിന്‍റെ ഉപസമിതി, സ്‌കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെയും റജിസ്ട്രാർ ഓഫിസിനെയും കുറ്റപ്പെടുത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. റജിസ്ട്രാർ ഓഫിസിന് വീഴ്‌ച സംഭവിച്ചോയെന്നും പൊലീസ് അന്വേഷിക്കും. കഴിഞ്ഞ നവംബർ ഇരുപത്തിയഞ്ചിനായിരുന്നു കുസാറ്റ് ഓഡിറ്റോറിയത്തിൽ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

കുസാറ്റിലെ വിദ്യാർഥികളുടെ കലോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടി ആരംഭിക്കാനിരിക്കെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാർഥികളും കലാപരിപാടിക്കെത്തിയ യുവാവും മരണപ്പെടുകയായിരുന്നു. പരിപാടി തുടങ്ങുന്നത് വരെ ഓഡിറ്റോറിയത്തിന്‍റെ ഗേറ്റ് സംഘാടകര്‍ അടച്ചിട്ടിരുന്നു. ഗേറ്റ് തുറന്നതിന് പിന്നാലെ വിദ്യാർഥികൾ ഇരിച്ചു കയറി. തുടര്‍ന്ന് വിദ്യാർഥികൾ വീഴുകയും അപകടം സംഭവിക്കുകയുമായിരുന്നു. 64 പേർക്കായിരുന്നു സംഭവത്തിൽ പരിക്കേറ്റത്.

ABOUT THE AUTHOR

...view details