എറണാകുളം :ക്രൈം നന്ദകുമാർ അറസ്‌റ്റില്‍ . മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്‌റ്റ്. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു.
ഐ.ടി. നിയമപ്രകാരമാണ് നടപടി. കാക്കനാട് സൈബർ പൊലീസാണ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രിയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ മുൻ എം.എൽ എ പി.സി.ജോർജുമായി നടത്തിയ ടെലഫോൺ സംഭാഷണം ക്രൈം നന്ദകുമാർ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്.