കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടും - maradu latest news

ഫ്ലാറ്റ് ഉടമകൾക്ക് നഷ്‌ടപരിഹാരം നിർമാതാക്കളിൽ നിന്ന് ഈടാക്കി നൽകണമെന്ന സുപ്രീംകോടതി വിധിയിലെ പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചിരിക്കുന്നത്

മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ക്രൈം ബ്രാഞ്ച്

By

Published : Oct 16, 2019, 11:02 AM IST

Updated : Oct 16, 2019, 1:09 PM IST

എറണാകുളം : മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നീക്കം. നാല് നിർമാതാക്കളുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടുമെന്നാണ് സൂചന. ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സിന്‍റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ട് ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം, ആൽഫ വെഞ്ചേഴ്‌സ് , ജെയിൻ ബിൽഡേഴ്‌സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടുന്നത്. ഭൂമിയും ആസ്‌തിവകകളും കണ്ടുകെട്ടാൻ റവന്യൂ രജിസ്ട്രേഷൻ വകുപ്പുകൾക്ക് ക്രൈം ബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും തുടങ്ങി.

ഫ്ലാറ്റ് ഉടമകൾക്ക് നഷ്‌ടപരിഹാരം നിർമാതാക്കളിൽ നിന്ന് ഈടാക്കി നൽകണമെന്ന സുപ്രീംകോടതി വിധിയിലെ പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിർമാതാക്കൾക്കെതിരെ ക്രൈം ബ്രാഞ്ച് നടപടി ആരംഭിച്ചിരിക്കുന്നത്. നാല് ഫ്ലാറ്റ് നിർമാതാക്കളുടെയും ആസ്‌തികളുടെ കണക്കെടുപ്പ് നടത്തി . ഇതിന്‍റെ എല്ലാ വിവരങ്ങളും റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ഇതിനുശേഷം ഇവരിൽ നിന്നും സ്വത്ത് കണ്ടുകെട്ടി നഷ്‌ടപരിഹാരം നൽകാനാണ് തീരുമാനം.

ഇന്നലെ കൊച്ചിയില്‍ ചേർന്ന ക്രൈംബ്രാഞ്ചിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്ത യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചത്. അതേസമയം ഗോൾഡൻ കായലോരം ഉടമയ്ക്കെതിരെ സ്വമേധയാ കേസെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ആരും ഇവർക്കെതിരെ പരാതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്.

Last Updated : Oct 16, 2019, 1:09 PM IST

ABOUT THE AUTHOR

...view details