കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ് കേസ്; പഞ്ചായത്ത് മുൻഭരണ സമിതി അംഗങ്ങളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു - crime branch investigation on maradu news

കേസുമായി ബന്ധപ്പെട്ട് ജെയിൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്തക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം റദ്ദാക്കാൻ ഹർജി നൽകുമെന്ന് ക്രൈംബ്രാഞ്ച്

മരട് ഫ്ലാറ്റ് കേസ്

By

Published : Oct 26, 2019, 9:49 AM IST

എറണാകുളം: നിയമം ലംഘിച്ച് മരടിലെ ഫ്ലാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയ കേസിൽ മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നാലാം ദിവസവും ചോദ്യം ചെയ്യുന്നു . മരട് പഞ്ചായത്ത് മുൻ ഭരണ സമിതി അംഗമായ വിജയകുമാറിനെയാണ് ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിനായി ഇന്നലെ വിളിപ്പിച്ച രണ്ട് അംഗങ്ങൾക്കും എത്താൻ സാധിച്ചിരുന്നില്ല. അവർ ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകും. കേസിൽ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്‌പി ജോസി ചെറിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

ഓരോ ദിവസം രണ്ടോ മൂന്നോ മുൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ വീതമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മരട് പഞ്ചായത്ത് മുൻ ഭരണസമിതി അംഗങ്ങളായ പി.കെ.രാജു, എം.ഭാസ്‌കരൻ എന്നിവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്‌തിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് ജെയിൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്തക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം റദ്ദാക്കാൻ ഹർജി നൽകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

പഴയ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി അറിവോടെയാണ് നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് അനുമതികൾ നൽകിയതെന്ന് കേസിൽ അറസ്റ്റിലായ മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അനുമതി നൽകിയ കാലത്തെ മിനിറ്റ്സ് ഉൾപ്പെടെ തിരുത്തിയെന്നും ആരോപണമുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുന്നത്.

ABOUT THE AUTHOR

...view details