എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി മൂന്ന് ദിവത്തേക്ക് നീട്ടി. ക്രൈംബാഞ്ച് അപേക്ഷ പരിഗണിച്ച് എറണാകുളം എസിജെഎം കോടതിയാണ് ഒക്ടോബർ രണ്ട് വരെ കസ്റ്റഡി നീട്ടിയത്.
അന്വേഷണവുമായി പ്രതി പൂർണമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പുരാവസ്‌തുക്കള്‍ വിൽപ്പനയ്ക്കല്ലെങ്കിലും ആളുകളെ കബളിപ്പിക്കാൻ വേണ്ടി വിനിയോഗിച്ചെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
സ്വകാര്യ ബാങ്കിന്‍റെ പേരിൽ, കോടികളുടെ നിക്ഷേപമുണ്ടെന്ന വ്യാജരേഖ നിർമ്മിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്.
വ്യാജരേഖ നിർമിച്ചതിന്‍റെ ഉറവിടം ഉൾപ്പടെ കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.