കേരളം

kerala

ETV Bharat / state

സിപിഎം മെമ്പറാണ്, ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും തല്ലി, പാർട്ടി വിടുകയാണെന്ന്‌ റഹീസ് - nava kerala sadas

CPM worker beaten up: സിപിഎം പ്രവർത്തകന് മർദനം. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പാർട്ടിക്കാർ എന്ന വ്യാജേന ഒരുകൂട്ടം ക്രിമിനലുകൾ ആണ് സദസിനെ നിയന്ത്രിക്കുന്നതെന്ന വാദം ശരിവയ്‌ക്കുന്നതാണ് ഈ സംഭവമെന്ന്‌ ഡിസിസി പ്രസിഡന്‍റ്‌ ഷിയാസ്

muhammed shiyas  ernakulam dcc president  CPM workers  ഡിസിസി പ്രസിഡന്‍റ്‌  മുഹമ്മദ്‌ ഷിയാസ്  സിപിഎം പ്രവർത്തകർ  സിപിഎം പ്രവർത്തകന് മർദ്ദനം  CPM worker beaten up  ernakulam dcc president muhammed shiyas  നവകേരള സദസ്‌  nava kerala sadas  kochi nava kerala sadas
CPM worker beaten up

By ETV Bharat Kerala Team

Published : Dec 9, 2023, 11:05 PM IST

സിപിഎം പ്രവര്‍ത്തകന്‌ നേരെ മര്‍ദ്ദനം

എറണാകുളം : നവകേരള സദസിനിടെ സിപിഎം പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ രാഷ്ട്രീയ വിവാദം പുകയുന്നു (CPM worker beaten up). നവകേരള സദസിനിടെ പ്രതിഷേധിച്ച ഡമോക്രാറ്റിക്ക് സ്റ്റുഡൻസ് ഫെഡറേഷൻ പ്രവർത്തകനാണെന്ന് തെറ്റുദ്ധരിച്ചായിരുന്നു തമ്മനത്തെ സിപിഎം പ്രവർത്തകർ റഹീസിനെ സിപിഎം പ്രവർത്തകർ തന്നെ വളഞ്ഞിട്ട് തല്ലിയത്.

താൻ സിപിഎം മെമ്പറാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും അവർ തല്ലിയെന്നാണ് റഹീസ് വ്യക്തമാക്കിയത്. പാർട്ടി വിടുകയാണെന്നും റഹീസ് അറിയിച്ചിരുന്നു. മർദനത്തെ തുടർന്ന് പരിക്കേറ്റ റഹീസ് ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

വിവാദമായതോടെ സിപിഎം ജില്ല ഘടകം തന്നെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ 'രക്ഷാപ്രവർത്തനം' ഇപ്പോൾ സ്വന്തം പാർട്ടിക്കാർക്കെതിരെ പോലും ഡിവൈഎഫ്ഐക്കാർ പ്രയോഗിച്ചു തുടങ്ങിയെന്ന് ഡിസിസി ആരോപിച്ചു. കൊച്ചിയിൽ നടന്നത് നവകലാപ സദസാണെന്നും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് (ernakulam dcc president muhammed shiyas) പരിഹസിച്ചു.

മറൈൻ ഡ്രൈവിൽ മുഖ്യമന്ത്രിയും മന്ത്രിപരിവാരങ്ങളും എത്തിയ നവകേരള സദസിന് (kochi nava kerala sadas) ഇടയിൽ ക്രൂരമർദനത്തിനിരയായ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വാക്കുകളിൽ പറഞ്ഞാൽ നവകേരള സദസല്ല ക്രിമിനലുകളുടെ സംഘമമാണ് മറൈൻ ഡ്രൈവിൽ നടന്നത്. ഇതുപോലെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന മുഖ്യമന്ത്രി മുതൽ താഴത്തട്ടിൽ കൈകാര്യം ചെയ്യുന്നവർ വരെയുള്ള ക്രിമിനലുകളുടെ സംഗമമാണ് നവകേരള സദസ് എന്ന പേരിൽ നടക്കുന്നത്.

സ്വന്തം പാർട്ടിക്കാരെ പോലും തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള മനസ്ഥിതിയാണ് അവിടെ എത്തുന്നവർക്ക്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പാർട്ടിക്കാർ എന്ന വ്യാജേന ഒരുകൂട്ടം ക്രിമിനലുകൾ ആണ് ഈ സദസിനെ നിയന്ത്രിക്കുന്നതെന്ന ഞങ്ങളുടെ വാദം ശരിവയ്‌ക്കുന്നതാണ് ഈ സംഭവം. മുഖ്യമന്ത്രിയും ഭരണസംവിധാനവും പാലൂട്ടി വളർത്തുന്ന ക്രിമിനലുകൾ ഏറ്റവും ഒടുവിൽ അവരെ തന്നെ തിരിഞ്ഞു കൊത്തുവാൻ തുടങ്ങിയിരിക്കുന്നു എന്നും ഡിസിസി പ്രസിഡന്‍റ്‌ ഷിയാസ് ആരോപിച്ചു.

മുഖ്യമന്ത്രി ക്രിമിനലെന്ന്‌ വിഡി സതീശൻ: മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം നിയമ വിദഗ്‌ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന്‌ വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്നാണ് നേരത്തെ പറഞ്ഞത്, എന്നാൽ മുഖ്യമന്ത്രി ക്രിമിനൽ തന്നെയാണെന്ന് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മനസ് നികൃഷ്‌ടമാണ്. അധികാരത്തിന്‍റെ ധാർഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി രാജി വയ്‌ക്കാൻ തയ്യാറല്ലെങ്കിൽ പൊതുമാപ്പ് പറയാനെങ്കിലും തയ്യാറാകണം. നാട്ടുകാരുടെ ചെലവിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന പരിപാടിയാണ് നവകേരള സദസ്. അഴിമതി നടത്തിയ പണം കൊണ്ട് പരിപാടി നടത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ABOUT THE AUTHOR

...view details