കൊച്ചി:പ്രളയ ദുരിതാശ്വാസ ക്യാമ്പിന്‍റെ മറവിൽ പണപ്പിരിവ് നടത്തിയ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ സി.എ നിഷാദിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സി.എ നിഷാദിനെതിരെ കേസെടുക്കാൻ കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലെ മൂന്നാമത്തെ അംഗമാണ് സി.എ നിഷാദ്.
പ്രളയ ഫണ്ട് തട്ടിപ്പ്; നഗരസഭ കൗൺസിലർ അറസ്റ്റിൽ - പ്രളയ ഫണ്ട് തട്ടിപ്പ്
ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലെ മൂന്നാമത്തെ അംഗമാണ് സി.എ നിഷാദ്
2018 ഓഗസ്റ്റിൽ നടന്ന പ്രളയത്തോടനുബന്ധിച്ച് സ്വന്തം അക്കൗണ്ടിലേക്ക് വിദേശത്തെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പണം സ്വീകരിച്ച നിഷാദിനെതിരെ അന്നേ പരാതി ഉയര്‍ന്നിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ കേസൊതുക്കിയെന്നാണ് ആരോപണം. എന്നാല്‍ പാരാതിക്കാരന്‍ പി.എം.മാഹിന്‍കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് കോടതി നിർദേശ പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമം 406, 417, 420 വകുപ്പിൽ നിഷാദിനെതിരെ പൊലീസ് കേസെടുത്തു.
വൃദ്ധ അന്തേവാസികള്‍ താമസിക്കുന്ന കരുണാലയത്തില്‍ റിലീഫ് ക്യാമ്പ് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയായിരുന്നു പണപ്പിരിവ്. വിദേശത്തെ രണ്ട് സുഹൃത്തുക്കള്‍ നല്‍കിയ പണം കരുണായത്തിലെ 140 അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങാന്‍ ചെലവിട്ടെന്നാണ് കൗണ്‍സിലർ 2018ൽ നൽകിയ വിശദീകരണം.