കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പുകളില്‍ എൻഎസ്എസ് നിലപാട് മാറ്റണമെന്ന് കോടിയേരി - Kodiyeri Balakrishnan on NSS stand in by election

എൻഎസ്എസിനോട് നിഷേധാത്മകമായ നിലപാട് ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ.

എൻഎസ്എസ് നിലപാട് മാറ്റണം: കോടിയേരി

By

Published : Oct 9, 2019, 3:16 PM IST

Updated : Oct 9, 2019, 3:53 PM IST

എറണാകുളം: ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സർക്കാർ ആവശ്യമായ പരിഗണന നൽകുമെന്ന് കോടിയേരി അറിയിച്ചു.

ഉപതെരഞ്ഞെടുപ്പുകളില്‍ എൻഎസ്എസ് നിലപാട് മാറ്റണമെന്ന് കോടിയേരി

സമുദായ അംഗങ്ങൾ ആഗ്രഹിക്കുന്ന നിലപാടല്ല എൻഎസ്എസ് നേതൃത്വം സ്വീകരിക്കുന്നത്. എൻഎസ്എസിനെ ശത്രുപക്ഷത്തുള്ള സംഘടനയായി കാണുന്നില്ല. കൂടാതെ, നേതൃത്വത്തോട് സർക്കാരിന് നിഷേധാത്മകമായ നിലപാട് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഡിജെഎസ്, എൻഡിഎ വിട്ടാൽ അത് സ്വാഗതാർഹമാണെന്നും കോടിയേരി ബാലകൃഷ്ണൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Oct 9, 2019, 3:53 PM IST

For All Latest Updates

ABOUT THE AUTHOR

...view details